ഒച്ചിനെ​ പേടിച്ച്​ ജപ്പാൻ റദ്ദാക്കിയത്​ 26 ട്രെയിനുകൾ

ടോക്യോ: ജപ്പാനില്‍ റെയില്‍വേ ട്രാക്കിലെ വൈദ്യുതിബന്ധം തകരാറിലായതോടെ അധികൃതര്‍ക്ക് റദ്ദാക്കേണ്ടിവന്നത് 26 ട ്രെയിനുകള്‍. 12,000 ത്തോളം യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. റെയിൽവേ ട്രാക്കിലെ വൈദ്യുതി ക്രമീകരിക്കുന്ന ഉപ കരണത്തില്‍ ഒച്ച് കടന്നതാണ് ഇതിനെല്ലാം കാരണമെന്ന് അധികൃതര്‍ പിന്നീട് കണ്ടെത്തി. ഉപകരണത്തില്‍ കടന്ന ഒച്ച് ഷോര്‍ട്ട്​ സര്‍ക്യൂട്ടിന് ഇടയാക്കി. ചത്ത ഒച്ച് ഉപകരണത്തില്‍തന്നെ കുടുങ്ങിയതോടെ രണ്ട് റെയിൽവേ ലൈനുകളിലെ വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലാവുകയായിരുന്നു.

ജപ്പാനിലെ ജെ.ആര്‍. ഖ്യൂഷു റെയില്‍വേ സ്​റ്റേഷനില്‍ കഴിഞ്ഞ മേയ് 30നായിരുന്നു സംഭവം. നിരവധി തീവണ്ടികള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതിയാണ് യാത്രക്കാരില്‍നിന്ന് ഉയര്‍ന്നതെന്ന് എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ വൈദ്യുതി തകരാറി​​​െൻറ കാരണം തേടി റെയിൽവേ അധികൃതര്‍ നടത്തിയ അന്വേഷണം തുടങ്ങി. വൈറസ്​ ആക്രമണമാണെന്നാണ്​ ആദ്യം കരുതിയത്​. പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടില്ല. ഒരാഴ്​ചകൾക്കു ശേഷമാണ്​ വില്ലൻ ഒച്ചാണെന്ന് കണ്ടെത്തിയത്.

Tags:    
News Summary - How Tiny Insect Stopped Dozens Of Trains- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.