ബെയ്ജിങ്: ചൈനയിൽ മുസ്ലിംകൾ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്കെതിരെ ആഗോളാടിസ്ഥാനത്തിൽ ഉപരോധം വേണെമന്നും സംഘടന ആവശ്യപ്പെട്ടു.
ചൈനയിലെ സിൻജ്യങ് പ്രവിശ്യയിൽ വർഷങ്ങളായി ഭീകരനിയമങ്ങളാണ് അധികൃതർ അടിച്ചേൽപിക്കുന്നത്. ഉയിഗൂർ, തുർകിക് വിഭാഗങ്ങളിൽപെട്ട ലക്ഷക്കണക്കിന് മുസ്ലിംകൾ തടവിൽ കഴിയുകയാണ് -സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തടവിൽ കഴിയുന്നവർ കടുത്ത പീഡനങ്ങൾക്കിരയാകുന്നു. ഇവരെ കുടുംബവുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും അധികൃതരുമായി സഹകരിക്കാത്തവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
സർക്കാർ രേഖകളും തടവിൽനിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിൽ എത്തിയവരുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് ഇൗ വിവങ്ങൾ ഹ്യൂമൻറൈറ്റ്സ് വാച്ച് തയാറാക്കിയത്. എന്നാൽ, ആരോപണങ്ങൾ തള്ളിയ ചൈന, സിൻജ്യങ് പ്രവിശ്യയിൽ സുരക്ഷ ശക്തമാക്കിയത് തീവ്രവാദത്തെ നേരിടാനാണെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.