ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇം റാൻ ഖാൻ. സമാധാന സംഭാഷണത്തിനുള്ള തെൻറ ക്ഷണത്തോട് ഇന്ത്യ മുഖംതിരിക്കുകയായിരുന് നുവെന്ന് ഇംറാൻ കുറ്റപ്പെടുത്തി. ഇന്ത്യ ഭയപ്പെടുത്തൽ തുടരുകയാണെന്നും അതും സമാധാന സ ംഭാഷണവും ഒരുമിച്ചുപോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ത്യയോട് ഒരു ചുവട് മുന്നോട്ടുവെക്കാനേ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഞങ്ങൾ രണ്ടു ചുവട് വെക്കാൻ ഒരുക്കവുമായിരുന്നു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും പാകിസ്താെൻറ ക്ഷണത്തോട് ഇന്ത്യ മുഖം തിരിച്ചു’ -തുർക്കി വാർത്ത ഏജൻസി ടി.ആർ.ടിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിെൻറ തഹ്രീകെ ഇൻസാഫ് പാർട്ടിയാണ് വെളിപ്പെടുത്തിയത്.
കശ്മീർ ജനതയുടെ അവകാശങ്ങളെ എക്കാലവും അടിച്ചമർത്താൻ ഇന്ത്യക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്താനും യുദ്ധത്തെ കുറിച്ച് ചിന്തിക്കാനേ പാടില്ല എന്നും ഇംറാൻ അഭിപ്രായപ്പെട്ടു. ‘‘യുദ്ധത്തെ കുറിച്ച് ഇരുരാജ്യങ്ങളും ചിന്തിക്കുക തന്നെ അരുത്. ആണവ ശക്തിയുള്ള രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആത്മഹത്യക്ക് തുല്യമാണ്. ശീതസമരം പോലും ജനങ്ങൾക്കും മേഖലക്കും തിരിച്ചടിയാവും. പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗം ഉഭയകക്ഷി ചർച്ചയാണ്’’ -ഇംറാൻ ചൂണ്ടിക്കാട്ടി.
2016ലെ പാക് ഭീകരരുടെ അതിർത്തികടന്നുള്ള ആക്രമണത്തിനും ഇന്ത്യൻ സൈന്യത്തിെൻറ മിന്നലാക്രമണത്തിനും ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന സംഭാഷണങ്ങൾ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.