ആണവ ശക്തിയായ പാകിസ്താൻ കശ്മീരിനായി ഏതറ്റം വരെയും പോകും- ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻെറ പ്രസ്താവന. കശ്മീരിനായി പാകിസ്താൻ ഏത റ്റം വരെയും പോകുമെന്ന് ഇമ്രാൻഖാൻ പറഞ്ഞു.

കശ്മീർ പോരാട്ടം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഇരു രാജ്യങ്ങൾക ്കും ആണവായുധങ്ങളുണ്ടെന്ന് ഒാർക്കുക. ആണവയുദ്ധത്തിൽ ആരും വിജയികളാവില്ല. ലോകത്തിലെ വലിയ രാജ്യങ്ങൾക്ക് ഈ വിഷയത്ത ിൽ വലിയ ഉത്തരവാദിത്തമുണ്ട്. അവർ ഞങ്ങളെ പിന്തുണച്ചാലും ഇല്ലെങ്കിലും പാകിസ്താൻ സാധ്യമായതെല്ലാം ചെയ്യും- ഇമ്രാൻഖാൻ വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ പാകിസ്താൻ നിർണ്ണായക തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുമായി സംഭാഷണം ആരംഭിക്കാൻ പാകിസ്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഇന്ത്യയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. “ഞങ്ങൾ എല്ലാവരുമായും സൗഹൃദത്തിലാകാൻ ആഗ്രഹിച്ചു...ഞാൻ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുമായുള്ള സംഭാഷണത്തിനായി ഞാൻ ധാരാളം കാര്യങ്ങൾ ചെയ്തു. പക്ഷേ എല്ലായ്പ്പോഴും ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു- ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനായി തൻെറ സർക്കാർ കാത്തിരുന്നെന്നും പുതിയ സർക്കാരുമായി ചർച്ചകൾ ആരംഭിക്കാമെന്നായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ജമ്മു കശ്മീരിൻെറ പദവി ഇന്ത്യ മാറ്റിയെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആഗസ്റ്റ് അഞ്ചിന് അവർ കശ്മീർ പിടിച്ചടക്കി, അത് ഇപ്പോൾ ഹിന്ദുസ്ഥാൻെറ ഭാഗമാണെന്ന് തീരുമാനിച്ചു. യു.എൻ പ്രമേയങ്ങളും സ്വന്തം ഭരണഘടനയും സുപ്രീംകോടതി തീരുമാനങ്ങളും അവർ ലംഘിച്ചു-ഇമ്രാൻ ഖാൻ പറഞ്ഞു.

സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭാ യോഗത്തിൽ കശ്മീരിൻെറ അംബാസഡറായി ജനങ്ങളുടെ പ്രശ്നങ്ങൾ താൻ അവതരിപ്പിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി. കശ്മീരിലെ നിയന്ത്രണങ്ങൾ ഇന്ത്യ അവസാനിപ്പിക്കുന്നത് വരെ കശ്മീരികൾക്കൊപ്പം നിൽക്കുമെന്ന് ഇമ്രാൻ ഖാൻ പാക് ജനതക്ക് ഉറപ്പ് നൽകി.



Tags:    
News Summary - Imran Khan addresses Pakistan on Kashmir, threatens nuclear war once again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.