യുനൈറ്റഡ് േനഷൻസ്: പുതുതായി എച്ച്.െഎ.വി ബാധിതരായവരിൽ 95 ശതമാനവും ഏഷ്യ, പസഫിക് മേഖലകളിൽനിന്നുള്ളവരാണെന്നും അതിലെ 10 രാജ്യങ്ങളിൽ മുൻനിരയിൽ ഇന്ത്യയും ചൈനയും പാകിസ്താനുമാണെന്നും യു.എന്നിെൻറ റിപ്പോർട്ട്. ഇതിൽ പകുതിയോളം പേർക്കും ചികിത്സക്കുള്ള വഴികൾ ലഭ്യമാവുന്നുണ്ടെന്നും 2005 മുതൽ മരണനിരക്ക് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും ജോയൻറ് യു.എൻ പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
മേൽപറഞ്ഞ മൂന്നു രാജ്യങ്ങൾക്കു പുറമെ വിയറ്റ്നാം, മ്യാന്മർ, പാപ്വന്യൂഗിനി, ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ എന്നിവയാണ് 2016ൽ എച്ച്.െഎ.വി ഏറ്റവും അധികം ബാധിച്ച 10 രാജ്യങ്ങളിൽ ഉൾപ്പെട്ടത്. എന്നാൽ, കഴിഞ്ഞ ആറു വർഷത്തിനിടെ ഏഷ്യ-പസഫിക് മേഖലയിൽ എച്ച്.െഎ.വി ബാധിതരുടെ എണ്ണം 13 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.