ന്യൂഡൽഹി: യു.എൻ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ വർഷങ്ങളായുള്ള ആവശ്യത്തിന് റഷ്യയുടെ പിന്തു ണ. യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ സ്ഥിരാംഗമാവണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവോവ് ഡൽഹിയിൽ നടന്ന ചടങ്ങി ൽ ആവശ്യപ്പെട്ടു.
ലോക വികസനത്തിലെ മാറുന്ന പ്രവണത പുതിയ സാമ്പത്തിക,രാഷ്ട്രീയ ശക്തികളുടെയുമ അധികാര കേന് ദ്രങ്ങളുടെയും രൂപീകരണത്തിലേക്ക് നയിക്കുമെന്നും അക്കൂട്ടത്തിലൊരു സാമ്പത്തിക ശക്തി ഇന്ത്യയാവുമെന്നുമുള്ള ബോധ്യമുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗ്രേറ്റർ യുറേഷ്യ എന്ന് താത്വികമായി ഉപയോഗിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അത് മനസ്സിലാക്കാൻ സാധിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൻെറ പ്രത്യേകത കാരണമാണ് ഏഷ്യൻ പസഫിക് മേഖലയെന്ന് വിളിക്കുന്നത്.
ഏഷ്യൻ പസഫിക് എന്ന് എന്തിനാണ് വിളിക്കുന്നത്.? അതിൽ ചൈന അടങ്ങിയതിനാലാണ്. ഈ ഭീഷണി മനസിലാക്കാനുള്ള മിടുക്ക് ഇന്ത്യൻ സുഹൃത്തുക്കൾക്കുണ്ട്. ഇന്തോ-പസഫിക് എന്ന ആശയം മുന്നോട്ടുവെക്കുന്നത് ചൈനയുടെ ആധിപത്യം നിയന്ത്രിക്കാനാണെന്നും അല്ലാതെ ലക്ഷ്യം ഭിന്നിപ്പ് അല്ലെന്നും ലവോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.