സിംഗപ്പൂർ: നിശാക്ലബിലേക്ക് ബംഗ്ലാദേശി സ്ത്രീകളെ കടത്തിയ സംഭവത്തിൽ ഇന്ത്യൻ ദമ്പ തികൾക്കെതിരെ കേസ്. ഇവർക്ക് മാസവരുമാനം നൽകിയില്ലെന്നുമാത്രമല്ല, പാസ്പോർട്ടു ം മൊബൈൽ ഫോണും പിടിച്ചെടുക്കുകയും യുവതികളിലൊരാളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയുണ്ട്.
മൽകാർ സാവ്ലറാമും (51)ഭാര്യ പ്രിയങ്ക ബട്ടാചാര്യ രാജേഷിനു(31)മെതിരെയാണ് പരാതി. കേസിൽ വാദം കേൾക്കുന്നത് നവംബർ 15ലേക്കു മാറ്റി. ശിക്ഷിക്കപ്പെട്ടാൽ 10 ലക്ഷം പിഴയും തടവും ലഭിക്കും. മനുഷ്യക്കടത്തുൾപ്പെടെ വ്യത്യസ്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.