കോവിഡ്​ 19; ഇന്തോനേഷ്യയിൽ ആദ്യമായി സ്​ഥിരീകരിച്ചു

ജക്കാർത്ത: കോവിഡ്​ 19 കൂടുതൽ രാജ്യങ്ങളിലേക്ക്​ പടരുന്നു. അവസാനമായി ഇന്തോനേഷ്യയിലാണ്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടുപേർക്ക്​​ രോഗം ബാധിച്ചതായി കണ്ടെത്തി​. ചെക്ക്​ റിപബ്ലിക്​, സ്​കോട്ട്​ലൻഡ്​, ഡൊമിനിക്കൻ റിപ്പബ്ലിക്​ എന്നിവിടങ്ങളിൽ ഞായറാഴ്​ച ആദ്യമായി വൈറസ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.

ഇറ്റലിയിൽ കൂടുതൽ പേരിലേക്ക്​ വൈറസ്​ ബാധ പടർന്നുപിടിക്കുന്നതായാണ്​ വിവരം. യൂറോപ്പിൽ മാത്രം 1694 പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തി. ഫ്രാൻസിൽ മാത്രം 130 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. കണക്കുകൂട്ടലുകളേക്കാൾ വേഗത്തിലാ​ണ്​ കൊറോണ വൈറസ്​ ബാധ രാജ്യത്ത്​ പടർന്നുപിടിക്കുന്നതെന്നും നടപടികൾ കാര്യക്ഷമമാണെന്നും ഫ്രഞ്ച്​ മന്ത്രാലയം അറിയിച്ചു.

കൊറോണ മൂലം രാജ്യത്തെ കമ്പനികൾക്കും നഷ്​ടമുണ്ടായി. കമ്പനികളുടെ നഷ്ടം നികത്താനായ പിന്തുണയും ഫ്രഞ്ച്​ സർക്കാർ വാഗ്​ദാനം ചെയ്​തു. രാജ്യത്തെ വിനോദ സഞ്ചാരമേഖലയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. ജീവനക്കാരിൽ ഒരാൾക്ക്​ കൊറോണ ബാധ കണ്ടെത്തിയതിനെ തുടർന്ന്​ നൈക്കിയുടെ യൂറോപ്പിലെ ആസ്​ഥാനകേന്ദ്രം തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും അടച്ചിടും.

രാജ്യത്ത്​ ഒരു സ്​ത്രീക്കും പുരുഷ ഡോക്​ടർക്കും കൂടി കൊറോണ സ്​ഥിരീകരിച്ചതായി ആസ്​ട്രേലിയൻ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. 31 വയസുകാരനായ ഡോക്​ടർക്കാണ്​ കൊറോണ സ്​ഥിരീകരിച്ചത്​. ഇതിൻെറ ഉറവിടം എവിടെനിന്നാണെന്ന്​ വ്യക്തമല്ലെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡോക്​ടറെ കൂടാതെ 41 വയസായ സ്​ത്രീക്കും കൊറോണ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇറാനിൽനിന്നും എത്തിയ സഹോദരൻ വഴിയാണ്​ ഈ സ്​ത്രീക്ക്​ കൊറോണ ബാധിച്ചതെന്നാണ്​ വിവരം.


Tags:    
News Summary - Indonesia confirms Corona Virus -world newws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.