ജക്കാർത്ത: മലേഷ്യയുമായി കാട്ടുതീയെ ചൊല്ലിയുള്ള കലഹത്തെ തുടർന്ന് ഇന്തോനേഷ്യ 30 ക മ്പനികൾ പൂട്ടിച്ചു. സിംഗപ്പൂരും മലേഷ്യയും ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാേൻറഷൻ കമ്പനികളും ഇതിൽ പെടും. ഇന്തോനേഷ്യയിലെ പേപ്പർ, പാം ഓയിൽ കമ്പനികൾ മാലിന്യം ഒഴിവാക്കാൻ തീയിടുന്നതാണ് കാട്ടുതീയായി മാറുന്നതെന്നും ആരോപണമുയർന്നിരുന്നു.
എല്ലാവർഷവും ഇന്തോനേഷ്യയിൽ കാട്ടുതീ പടർന്നുപിടിക്കാറുണ്ട്. തുടർന്ന് വിഷമയമായ പുകപടലം രാജ്യത്തുടനീളം വ്യാപിക്കും. അയൽരാജ്യങ്ങളായ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും പുക പടരാറുണ്ട്. പാം ഓയിൽ കൃഷിക്കായി കാടുവെട്ടിത്തെളിക്കുേമ്പാഴാണ് കൂടുതലും തീപ്പിടിത്തമുണ്ടാകാറുള്ളത്.
മലേഷ്യയിലെത്തുന്ന പുക ഇന്തോനേഷ്യയിൽനിന്നല്ലെന്ന് നേരത്തേ പരിസ്ഥിതി മന്ത്രി സിതി നുർബയ ബകർ അഭിപ്രായപ്പെട്ടിരുന്നു. പുകയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഇന്തോനേഷ്യക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് മലേഷ്യയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.