തെഹ്‌റാന്‍: ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള 2015ലെ കരാറിലെ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന ്‍. അതേസമയം, കരാറിലെ യൂറോപ്യൻ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും ഇറാൻ വ്യക്തമാക ്കി.
അന്താരാഷ്ട്ര ആണേവാർജ ഏജൻസിയുമായുള്ള സഹകരണം മുമ്പത്തെ പോലെ തുടരാൻ ഇറാൻ മന്ത്രിസഭ തീരുമാനിച്ചതായും ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ വിഷയത്തിൽ അന്താരാഷ്ട്ര ആണേവാർജ ഏജൻസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ ജെ.സി.പി.ഒ.എ കരാറിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നാണ് ഇറാന്‍ മന്ത്രിസഭയുടെ തീരുമാനം.
യു.എസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ നിലപാടുകൾ ശക്തമാക്കുന്നതിൻെറ ഭാഗമായാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണ്. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ഇറാൻെറ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.
2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന നിലപാടിൽ നിന്ന് പിൻവാങ്ങണമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല െമർകൽ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഇറാനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.