തെഹ്റാൻ: അമേരിക്ക കേന്ദ്രീകരിച്ച ഭീകര വാദഗ്രൂപ്പായ തുന്ദറിെൻറ (കിങ്ഡം അസംബ്ലി ഒാഫ് ഇറാൻ) തലവനെ അറസ്റ്റ് ചെയ്തതായി ഇറാൻ ദേശീയ ടെലിവിഷൻ ചാനൽ അറിയിച്ചു. 2008ൽ ഷിറാസ് നഗരത്തിൽ അടക്കം ഭീകരാക്രമണം നടത്തിയതിന് നേതൃത്വം നൽകിയ ജംഷീദ് ഷർമഹ്ദിനെ അറസ്റ്റ് ചെയ്തതായി ഇൻറലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വാർത്ത നൽകിയത്.
എവിടെ നിന്ന് എപ്പോഴാണ് അറസ്റ്റ് ചെയ്തത് തുടങ്ങിയ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2008 ഏപ്രിൽ 12ന് ഷിറാസ് നഗരത്തിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നിൽ രാജഭരണം കൊണ്ടുവരാൻ പിന്തുണ നൽകുന്ന സംഘടനയാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, അമേരിക്ക കേന്ദ്രീകരിച്ചുള്ള ജംഷീദ് ഷർമഹ്ദിനെ എങ്ങനെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.