തെഹ്റാൻ: ഇറാെൻറ ഭാവി നിശ്ചയിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹസൻ റുഹാനിക്ക് നിർണായക ലീഡ്. ഇതുവരെ എണ്ണി തീർന്ന 25.9 മില്യൺ വോട്ടുകളിൽ 14.6 മില്യൺ വോട്ടുകളും റുഹാനി നേടിയെന്ന് ഇറാനിലെ തെരഞ്ഞെടുപ്പ് കമ്മറ്റി തലവൻ അലി അസ്ഗർ അഹമദ് അറിയിച്ചു. റുഹാനിയുടെ മുഖ്യ എതിരാളിയായ ഇബ്രാഹീം റഇൗസിക്ക് 10.1 മില്യൺ വോട്ടുകൾ ലഭിച്ചു.
വെള്ളിയാഴ്ചയാണ് ഇറാനിൽ വോെട്ടടുപ്പ് നടന്നത്. ആകെയുള്ള 56 മില്യൺ വോട്ടർമാരിൽ 40 മില്യൺ ആളുകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ പൂർണമായ ഫലങ്ങൾ പുറത്തുവരും.
ഇറാനിനെ ലോകത്തിന് മുന്നിൽ തുറന്നിടുന്ന നയമാണ് റുഹാനി പിന്തുടരുന്നത്. സാമ്പത്തിക മേഖലയുടെ പുനർ നിർമാണവും അദ്ദേഹത്തിെൻറ ലക്ഷ്യമാണ്. തെരഞ്ഞെടുപ്പിൽ റുഹാനിക്ക് ലഭിക്കുന്ന വിജയം ഇൗ രീതിയിലുള്ള റുഹാനിയുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.