തെഹ്റാൻ: ഇറാനിൽ പ്രസിഡൻറ് സൻ റൂഹാനിയുടെ വിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയായി. അധികാരത്തിൽ റൂഹാനിക്ക് രണ്ടാമൂഴം ലഭിക്കുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും പറയുന്നത്.
അതേസമയം, പാരമ്പര്യവാദികൾ പിന്തുണക്കുന്ന ഇബ്രാഹീം റഇൗസിയുമായി കടുത്ത മത്സരം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാവിലെ എട്ടുമണിക്കാണ് പോളിങ് തുടങ്ങിയത്. 5.4കോടി വോട്ടർമാർക്കായി രാജ്യത്ത് 63,500പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിരുന്നു. ആറുമണിയോടെ പൂർത്തിയായി. ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ വിവിധ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ രാവിലെ മുതൽ നീണ്ടനിര രൂപപ്പെട്ടിരുന്നു.പ്രാഥമിക ഫലം ഇന്നറിയുമെന്നാണ് കരുതുന്നത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗ നേരത്തേതന്നെ വോട്ട് ചെയ്തു. വിധി ഇറാൻ ജനതയുടെ കരങ്ങളിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തീവ്രവാദവും പൗരാവകാശവും തമ്മിലുള്ള മത്സരമാണിതെന്ന് റൂഹാനി വിലയിരുത്തി. രണ്ടിൽ ഏതു വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സുസ്ഥിരതക്കായുള്ള റൂഹാനിയുടെ ശ്രമങ്ങൾ പരാജയമായിരുന്നുവെന്നും റഇൗസി ആരോപിച്ചു. രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു പകരം, അത് പാശ്ചാത്യ ലോകത്തിന് അടിയറവെക്കാനാണ് റൂഹാനി ഭരണകൂടം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.