തെഹ്റാൻ: ഇറാനിൽ 5300 ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായ ി പ്രസിഡൻറ് ഹസൻ റൂഹാനി. ഇതോടെ രാജ്യത്ത് ആകെയുള്ള അസംസ്കൃത എണ്ണശേഖരം മൂന്നിലൊ ന്ന് വർധിക്കുമെന്നും റൂഹാനി വ്യക്തമാക്കി. നിലവിൽ 15,000 കോടി ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമാണ് ഇറാനിലുള്ളത്.
യു.എസ് ഉപരോധത്തെത്തുടർന്ന് ഇറാെൻറ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തരതലത്തിൽ തടസ്സപ്പെട്ടിരിക്കെയാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയത്. ദക്ഷിണ മേഖലയിലെ ഖുസെസ്താൻ പ്രവിശ്യയിലെ യസ്ദ നഗരത്തിലാണ് പുതിയ എണ്ണപ്പാടം.
എണ്ണവിൽപനക്ക് ഉപരോധം ഏർപ്പെടുത്തിയ സമയത്ത് രാജ്യത്തെ തൊഴിലാളികൾക്കും എൻജിനീയർമാർക്കും 5300 കോടി ബാരൽ നിേക്ഷപമുള്ള എണ്ണപ്പാടം കണ്ടെത്താൻ കഴിഞ്ഞെന്ന് വൈറ്റ്ഹൗസിനെ അറിയിക്കുന്നതായി റൂഹാനി വാർത്തസമ്മേളനത്തിൽ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ നിക്ഷേപവും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രകൃതിവാതകനിക്ഷേപവുമുള്ളത് ഇറാനിലാണ്. കൂടാതെ, ഗൾഫ് രാജ്യമായ ഖത്തറുമായി നിരവധി എണ്ണപ്പാടങ്ങൾ പങ്കിടുന്നുണ്ട്. 6500 കോടി ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള അഹ്വാസിനുശേഷം പുതുതായി കണ്ടെത്തിയത് ഇറാനിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. 2400 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള എണ്ണപ്പാടത്തിെൻറ 260 അടി താഴ്ചയിലാണ് എണ്ണനിക്ഷേപമുള്ളതെന്ന് തസ്നീം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവകരാറിൽനിന്ന് ഏകപക്ഷീയമായി യു.എസ് പിന്മാറിയതിനു പിന്നാലെയാണ് ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചത്. ഇതോടെ ഇറാെൻറ എണ്ണവിൽപന അനിശ്ചിതത്വത്തിലായി. മറ്റു രാജ്യങ്ങൾ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതും യു.എസ് വിലക്കി. വെല്ലുവിളി ഏറ്റെടുത്ത ഇറാൻ യുറേനിയം സമ്പുഷ്ടീകരണം അഞ്ചു ശതമാനം വർധിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.