തെഹ്റാൻ: ഇസ്രായേലിെൻറ ചാരസംഘടനയായ മൊസാദിന് ഇറാെൻറ തന്ത്രപ്രധാന വിവരങ ്ങൾ ചോർത്തി നൽകിയ കേസിൽ ബ്രിട്ടീഷ് വംശജനുൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ബ്രി ട്ടീഷ്-ഇറാനിയൻ പൗരത്വമുള്ള അനൗശേഷ് അഷൂരി, ഇറാൻ പൗരനായ അലി ജൊഹാരി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യങ്ങൾ മൊസാദിന് ചോർത്തിനൽകിയതു കൂടാതെ ഇസ്രായേലിൽനിന്ന് അനധികൃതമായി 36,600 ഡോളർ അനധികൃതമായി കൈപ്പറ്റിയതിന് ഇവർക്ക് രണ്ടുവർഷം അധികതടവും വിധിച്ചിട്ടുണ്ട്. മൊസാദുമായി നിരവധി തവണ ബന്ധം പുലർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അലി ജൊഹാരിക്ക് 10 വർഷം തടവു വിധിച്ചത്.
ഇന്ത്യ, ലാവോസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായും ഇതേരീതിയിൽ ജൊഹാരി ബന്ധപ്പെട്ടിട്ടുണ്ട്. അധിനിവിഷ്ട പ്രദേശങ്ങളിലേക്ക് നിരവധി തവണ യാത്ര ചെയ്യുകയും ചെയ്തു. ഇസ്രായേലിൽനിന്ന് അനധികൃത പണം കൈപ്പറ്റിയതിന് രണ്ടുവർഷം അധിക തടവും അനുഭവിക്കണം. ജൊഹാരിക്കെതിരെ വലിയ തുക പിഴ ചുമത്തിയിട്ടുമുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ്-ഇറാനിയ പ്രോജക്ട് മാനേജർ നാസ്നിൻ സഗാരി റാറ്റ്ക്ലിഫിനെ 2016 മുതൽ തടവിൽ വെച്ചിരിക്കയാണ് ഇറാൻ. ബ്രിട്ടനും ഇറാനും തമ്മിെല നയതന്ത്രപ്രശ്നത്തിെൻറ മൂലകാരണവും ഇതുതന്നെയാണ്. ഇറാൻ-അമേരിക്കൻ പൗരത്വമുള്ള സൈമാക് നമാസി, അവരുടെ പിതാവ് ബേഖ്വർ എന്നിവരും ചാരവൃത്തിക്കേസിൽ 10 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ്. ഇവരെ വിട്ടയക്കണമെന്ന് യു.എസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇറാൻ വഴങ്ങിയില്ല.
ചാരവൃത്തി കേസിൽ ജൂലൈയിൽ ഫ്രഞ്ച്-ഇറാനിയൻ പൗരത്വമുള്ള ഗവേഷക ഫരീബ അദേൽഖയെ(60) അറസ്റ്റ് ചെയ്തതായും ഇറാൻ വെളിപ്പെടുത്തിയിരുന്നു. ഈ കേസിെൻറ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.