െബയ്ജിങ്: ഇറാനുമായുള്ള ആണവ കരാർ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർദേശ ം ചൈന തള്ളി. 2015ലെ കരാറിൽനിന്ന് പുറത്തുവന്ന് പുതിയ കരാറിന് ശ്രമിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടത്.
മിഡില ീസ്റ്റിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറിയതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ജങ് ഷുയാങ് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കു പുറമെ ജർമനിയും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്നതായിരുന്നു 2015ൽ ഇറാനുമായി ഒപ്പിട്ട ആണവ സഹകരണ കരാർ.
ഈ കരാറിൽനിന്ന് പുറത്തുവരാൻ സമയമായെന്നാണ് ബുധനാഴ്ച ട്രംപ് മറ്റുരാജ്യങ്ങളെ അറിയിച്ചത്. ഇറാനുമായി മറ്റൊരു കരാർ ഉണ്ടാക്കി ലോകത്തെ കൂടുതൽ സുരക്ഷിതവും സമാധാനവുമുള്ളതാക്കി മാറ്റണമെന്നായിരുന്നു ട്രംപിെൻറ ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.