തെഹ്റാൻ: യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി 2015ൽ ഉണ്ടാക്കിയ ആണവ കരാർ പ്രകാരമുള്ള ഇറാെൻറ സമ്പുഷ്ട യുറേനിയം സംഭരണത്തിെൻറ പരിധി കവിഞ്ഞതായി വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്.
തങ്ങൾ ആസൂത്രണപ്രകാരമുള്ള 300 കിലോ സംഭരണപരിധിയാണ് കവിഞ്ഞതെന്ന് വിദേശ മന്ത്രിയെ ഉദ്ധരിച്ച് ഇറാെൻറ ഇസ്ന വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം കരാറിൽനിന്ന് പിന്മാറിയ യു.എസ്, ഇറാന് എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകൾക്കും ഉപരോധമേർപ്പെടുത്തിയിരുന്നു.
കരാറിലേർപ്പെട്ട മറ്റു രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായാണ് സരിഫിെൻറ പ്രസ്താവന. കരാർ മാനിച്ചില്ലെങ്കിൽ സമ്പുഷ്ട യുറേനിയം പരിധി തങ്ങളും പാലിക്കില്ലെന്ന പരോക്ഷ സൂചനകൂടിയാണ് വിദേശ മന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.