തെഹ്റാൻ: പുതുതായി നിർമിച്ച രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് സജ്ജമായതായി ഇറാൻ. വിക്ഷേപണത്തിനു മുന്നോടിയ ായുള്ള പരീക്ഷണങ്ങൾ വിജയിച്ചതായും വിക്ഷേപണത്തിനായി ദേശീയ ബഹിരാകാശകേന്ദ്രത്തിലേക്ക് ഉടൻ കൊണ്ടുപോകുമെന്ന ും വാർത്താവിനിമയ മന്ത്രി മുഹമ്മദ് ജവാദ് അസരി ജഹറുമി അറിയിച്ചു. ഗവേഷണരംഗത്ത് രാജ്യത്തിെൻറ പ്രധാന ചുവടാ ണിതെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, ഉപഗ്രഹത്തെക്കുറിച്ചോ വിക്ഷേപണസമയത്തെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചില്ല. ദേശീയ ആഘോഷവേളകളിലാണ് സാധാരണഗതിയിൽ ഇറാൻ വിക്ഷേപണങ്ങൾ നടത്താറ്. ഇസ്ലാമിക വിപ്ലവം അരങ്ങേറിയതിെൻറ 41ാം വാർഷികം അടുത്തമാസമാണ്.
90 കിലോ ഭാരവും ഹൈ റെസലൂഷൻ കാമറകളുമുള്ള ‘സഫർ’ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുകയെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രകൃതിവിഭവങ്ങൾ, കാർഷിക, പരിസ്ഥിതി വികസനം എന്നിവ നിരീക്ഷിക്കുന്നതിന് ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാകുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.