യു.​എ​സി​ന്​ കീ​ഴ​ട​ങ്ങി​ല്ല –ഖാം​ന​ഈ

തെ​ഹ്​​റാ​ൻ: യു.​എ​സി​​െൻറ സ​മ്മ​ർ​ദ​ത്തി​നും അ​ധി​േ​ക്ഷ​പ​ത്തി​നും മു​ന്നി​ൽ ത​​െൻറ രാ​ജ്യം മു​ട്ടു​മ​ട​ ക്കി​ല്ലെ​ന്ന്​ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ. അ​ന്ത​സ്സും അ​ഭി​മാ​ന​വും ക​ള​യാ ​തെ പു​രോ​ഗ​തി​യി​ലേ​ക്കു​ള്ള മാ​ർ​ഗ​മാ​ണ്​ രാ​ജ്യം തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​ത്രു​രാ​ജ്യ​ങ്ങ​ ളു​ടെ സ​മ്മ​ർ​ദ​മൊ​ന്നും ഇ​റാ​ൻ ജ​ന​ത​യെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തെ ഏ​റ് റ​വും ക്രൂ​ര​മാ​യ ഭ​ര​ണ​കൂ​ടം മ​ഹ​ത്താ​യ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ക​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ൾ​മു​ന​ യി​ൽ നി​ർ​ത്തു​ക​യു​മാ​ണ്. യു​ദ്ധ​ത്തി​​െൻറ​യും സം​ഘ​ർ​ഷ​ത്തി​​െൻറ​യും കൊ​ള്ള​യു​ടെ​യും ഉ​റ​വി​ട​മാ​ണ്​ യുഎസ്​. അ​വ​രു​ടെ അ​വ​മ​തി​ക​ൾ​ക്കു മു​ന്നി​ൽ ഇ​റാ​ൻ കീ​ഴ​ട​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യോ​മ​പ​രി​ധി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ക​ഴി​ഞ്ഞാ​ഴ്​​ച യു.​എ​സ്​ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​തോ​ടെ​യാ​ണ്​ യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധം യു​ദ്ധ​സ​മാ​ന​മാ​യ​ത്. ഡ്രോ​ൺ അ​ന്താ​രാ​ഷ്​​ട്ര പ​രി​ധി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ യു.​എ​സി​​െൻറ വാ​ദം. പ്ര​തി​കാ​ര​ന​ട​പ​ടി​യാ​യാണ്​ ഖാം​ന​ഇൗ​ക്കും മ​റ്റ്​​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ യു.​എ​സ്​ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചത്​. ഭയപ്പെടുത്തി ഇറാനെ ചർച്ചയിലേക്കു കൊണ്ടുവരാനാണ്​ യു.എസ്​ ഉദ്ദേശിക്കുന്നത്​. ഈയാഴ്​ചക്കുള്ളിൽ തന്നെ ഇറാൻ ആണവകരാറി​​െൻറ ശിൽപികളിലൊരാളായ വിദേശകാര്യ മന്ത്രി ജാവേദ്​ ശരീഫിനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും പ്രഖ്യാപിച്ചു. 2015 ൽ ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽ നിന്ന്​
യു.എസ്​ ഏകപക്ഷീയമായി പിൻമാറിയതോടെയാണ്​ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്​നം തുടങ്ങിയത്​. ഇറാൻ ആണവായുധ പരീക്ഷണം അവസാനിപ്പിക്കണമെന്നാണ്​ യു.എസി​​െൻറ ആവശ്യം.

യു.​എ​സു​മാ​യി യു​ദ്ധം
ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല –റൂ​ഹാ​നി

തെ​ഹ്​​റാ​ൻ: യു.​എ​സു​ൾ​പ്പെ​ടെ​യു​ള്ള ഒ​രു രാ​ജ്യ​വു​മാ​യും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന. ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ​ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ റൂ​ഹാ​നി​യു​ടെ പ​രാ​മ​ർ​ശം.

ആ​ക്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും –ട്രം​പ്​
വാ​ഷി​ങ്​​ട​ൺ: ഇ​റാ​നു​മാ​യി ഏ​റ്റു​മു​ട്ട​ൽ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, എ​ന്നാ​ൽ പ്ര​കോ​പി​പ്പി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യു​ദ്ധ​മു​ണ്ടാ​യാ​ൽ ഉ​ട​നെ​യൊ​ന്നും അ​ത്​ അ​വ​സാ​നി​ക്കി​ല്ലെ​ന്നും ട്രം​പ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഫോ​ക്​​സ്​ ന്യൂ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. യു.​എ​സ്​ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന്​ ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ ട്രം​പ്​ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Iran's supreme leader Khamenei scorns talks with US-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.