ബഗ്ദാദ്: മൂസിലിൽ മൂന്നു വർഷം മുമ്പ് െഎ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ ചരിത്രപ്രസിദ്ധമായ അൽനൂരി മസ്ജിദ് ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. 850 വർഷം പഴക്കമുള്ള പള്ളി തിരിച്ചുപിടിക്കാനായത് എട്ടു മാസത്തോളം നീണ്ട മൂസിൽ പോരാട്ടത്തിലെ നിർണായക മുന്നേറ്റമായാണ് വിലയിരുത്തുന്നത്. ബുധനാഴ്ച നടന്ന പോരാട്ടത്തിൽ അഞ്ച് െഎ.എസ് ഭീകരർ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. 2014ലാണ് മൂസിൽ െഎ.എസ് പിടിച്ചെടുത്തത്.
കഴിഞ്ഞയാഴ്ച പള്ളിയുടെ ഭൂരിഭാഗവും അൽ ഹദ്ബ മിനാരവും െഎ.എസ് തകർത്തിരുന്നു. പള്ളി തകർത്തതിലൂടെ െഎ.എസ് പരാജയം സമ്മതിക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ൈഹദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പള്ളി തകർത്തത് യു.എസ് സഖ്യസേനയാണെന്നായിരുന്നു െഎ.എസിെൻറ ആരോപണം. 2014ൽ മൂസിൽ പിടിച്ചെടുത്ത ആദ്യ വെള്ളിയാഴ്ചയാണ് ബഗ്ദാദി പൊതുജനങ്ങളെ അഭിമുഖീകരിച്ച് െഎ.എസിനെ പിന്തുടരണമെന്ന് നിർദേശം നൽകിയത്. ബഗ്ദാദിയുടെ ആദ്യത്തേതും അവസാനത്തേതുമായ പൊതുപരിപാടിയായാണ് ഇത് കണക്കാക്കുന്നത്. ഇപ്പോൾ ബഗ്ദാദി കൊല്ലപ്പെട്ടന്നും ഒളിവുജീവിതം തുടരുകയാണെന്നും രണ്ടു തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, സൈന്യം പള്ളി പിടിച്ചെടുത്തിട്ടില്ലെന്നും അതിനു സമീപത്തെത്തിയിേട്ട ഉള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.