മൂസിൽ: െഎ.എസ് ഭീകരരും ഇറാഖിസേനയും തമ്മിൽ മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ തകർന്നടിഞ്ഞ് പ്രേതഭൂമിപോലെയായി ഇറാഖിലെ മൂസിൽ നഗരം. നഗരത്തെ പഴയനിലയിലേക്ക് കൊണ്ടുവരുക എന്നത് വിദൂരഭാവിയിൽ പോലും സാധ്യമാവില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എട്ടുമാസം തുടർച്ചയായ യുദ്ധത്തിനൊടുവിൽ ഇവിടെ നിന്ന് െഎ.എസിനെ തൂത്തെറിഞ്ഞതായാണ് ഇറാഖി സേനയുടെ അവകാശവാദം.
നഗരത്തിെൻറ െഎക്കൺ ആയിരുന്ന അൽ നൂരി പള്ളി മിനാരം അടക്കം കൽക്കൂമ്പാരങ്ങളായി മാറി. ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന നഗരം വിജനമായ നിശ്ശബ്ദതാഴ്വരയായി. എങ്ങും കല്ലിെൻറയും ഇരുമ്പിെൻറയും അസ്ഥികൂടങ്ങൾ, കത്തിക്കരിഞ്ഞ കാറുകൾ, സംസ്കരിക്കാത്ത ദുർഗന്ധം വമിക്കുന്ന മൃതശരീരങ്ങൾ. സ്വാതന്ത്ര്യത്തിന് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു- മുനിസിപ്പാലിറ്റി ജീവനക്കാരൻ ആയിരുന്ന ഒമർ ഫദൽ പറയുന്നു.
അൽ നൂരി പള്ളിയുടെ സമീപം താമസിച്ചിരുന്ന ഇയാൾക്ക് മൂന്നുമാസങ്ങൾക്കുശേഷമാണ് ഇവിേടക്ക് മടങ്ങാനായത്. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. വീടുകളും പണവും അതിനെല്ലാമുപരി ഞങ്ങൾ ജീവനുതുല്യം സ്നേഹിച്ചവരെ -ഒമർ വിലപിക്കുന്നു.
യു.എൻ ഇന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്തതരം സങ്കീർണമായ പ്രശ്നങ്ങൾ ആണ് ഇവിടെ. 54 താമസ മേഖലകളിൽ 15 എണ്ണം പൂർണമായും 23 എണ്ണം പാതിയും 16 എണ്ണം താരതമ്യേന കുറഞ്ഞതോതിലും തകർന്നുകഴിഞ്ഞതായി യു.എൻ സഹായസംഘത്തിെൻറ ലൈസ് ഗ്രാൻഡെ പറഞ്ഞു. എട്ടുമാസം കൊണ്ട് 9,48,000 േപർ നാടുവിട്ടു. ഇതിൽ 3,20,000 പേർ ക്യാമ്പുകളിലും മറ്റ് 3,84,000പേർ ബന്ധുവീടുകളിലും പള്ളികളിലുമായും കഴിയുന്നുവെന്ന് യു.എൻ പറയുന്നു.
ജൂലൈ ഒമ്പതിന് മൂസിൽ വിമോചിപ്പിക്കപ്പെട്ടതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നെങ്കിലും ചെറിയതോതിൽ െഎ.എസ് ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.