ബഗ്ദാദ്: ഇറാഖിലെ െഎ.എസ് കേന്ദ്രമായ മൂസിലിൽ അവശേഷിക്കുന്ന ഭീകരരെ രക്ഷപ്പെടാനാവാത്തവിധം വളഞ്ഞതായി ഇറാഖ്സേന അവകാശപ്പെട്ടു. ടൈഗ്രിസ് നദിക്ക്കുറുകെയുള്ള അവസാനപാലവും ശനിയാഴ്ച പിടിച്ചെടുത്തതോടെ െഎ.എസിന് രക്ഷപ്പെടാൻ വഴികളില്ലാതായതായും സുരക്ഷാവക്താവ് അറിയിച്ചു.
യു.എസ് സേനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇറാഖിസൈന്യം പഴയ മൂസിൽ പട്ടണത്തിെൻറ നിരവധിഭാഗങ്ങളും കഴിഞ്ഞദിവസങ്ങളിൽ പിടിച്ചെടുത്തു. പട്ടണത്തിലെ പാർപ്പിടസമുച്ചയങ്ങളുള്ള ചെറിയ പ്രദേശം മാത്രമാണ് െഎ.എസ് നിയന്ത്രണത്തിൽ അവശേഷിക്കുന്നതെന്നും ഇറാഖിസേനയുടെ വിജയപ്രഖ്യാപനം ഉടനുണ്ടാകുമെന്നും സഖ്യസേനാവക്താവ് യഹ്യ റസൂൽ മാധ്യമങ്ങളോട് പറഞ്ഞു.
െഎ.എസ് പ്രഖ്യാപനം നടന്ന മൂസിലിലെ അൽനൂരി മസ്ജിദ് ദിവസങ്ങൾക്ക് മുമ്പ് സേന പിടിച്ചെടുത്തിരുന്നു. മസ്ജിദ് തിരിച്ചുപിടിച്ചതോടെ െഎ.എസിെൻറ അവസാനമായതായി നേരേത്ത ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി അവകാശപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ശേഷിക്കുന്ന ഭാഗങ്ങൾകൂടി തിരിച്ചുപിടിക്കാനുള്ള ശ്രമം സജീവമായത്. എട്ട് മാസം മുമ്പാണ് മൂസിൽ തിരിച്ചുപിടിക്കാനുള്ള യുദ്ധം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.