അഫ്ഗാന്‍-പാക് അതിര്‍ത്തിപ്രദേശങ്ങളില്‍  ഐ.എസ് വേരുറപ്പിക്കുന്നു

കാബൂള്‍: തീവ്രവാദ സംഘടനയായ ഐ.എസ്, അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.എസുമായി ബന്ധപ്പെട്ട വൃത്തങ്ങളും അഫ്ഗാന്‍ അധികൃതരുമാണ് ഇക്കാര്യമറിയിച്ചത്. ഇരുരാജ്യങ്ങളിലും ഐ.എസ് ആക്രമണം വര്‍ധിപ്പിക്കുന്നതിനിടയിലാണ് കൂടുതല്‍ ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട്ചെയ്യാനായി ശ്രമം നടക്കുന്നതായി വിവരം ലഭിക്കുന്നത്. നേരത്തെ, പാക് സൂഫികേന്ദ്രത്തില്‍ 90 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്‍െറയും സന്നദ്ധസംഘടനയിലെ നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്‍െറയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. 

ഖുറാസാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എസ് സംഘത്തിലെ മിക്കയാളുകളും പാകിസ്താന്‍,അഫ്ഗാനിസ്താന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഐ.എസിന് കൃത്യമായ കേന്ദ്രങ്ങളില്ളെങ്കിലും പാകിസ്താനിലെ കൂടുതലാളുകളെ സംഘടനയിലേക്കത്തെിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അഫ്ഗാനിലെ ഒരു ഐ.എസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ അറിയിച്ചു.

Tags:    
News Summary - ISIL expands in Afghan-Pakistan areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.