അഫ്​ഗാനിലെ ഗുരുദ്വാര ആക്രമണം: ​ഐ.എസ്​ ഭീകരൻ അറസ്​റ്റിൽ

കാബൂൾ: 27 പേർ കൊല്ലപ്പെട്ട അഫ്​ഗാനിലെ ഗുരുദ്വാര ആക്രമണ​ക്കേസിൽ ഒരു ​​െഎ.എസ്​.​െഎ.എസ്​ ഭീകരനും നാലു കൂട്ടാളിക ളും പിടിയിലായതായി അഫ്​ഗാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ. പാകിസ്​താൻ സ്വദേശിയായ മൗലവി അബ്​ദുല്ലയാണ്​ പിടിയിലായത ്​. ഇസ്​ലാം ഫാറൂഖി എന്ന പേരിലാണ്​ ഇയാൾ അറിയപ്പെടുന്നത്​.

പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ഇദ്ദേഹത്തിന്​ ബന്ധമു​ണ്ടെന്ന്​ സംശയമുള്ളതിനാൽ ഇന്ത്യ ഇൗ അറസ്​റ്റ്​ ശ്രദ്ധാപൂർവമാണ്​
നിരീക്ഷിക്കുന്നത്​. ഒറക്​സായി ജില്ലയിലെ മാമോസായി ഗോത്ര മേഖലയിൽ നിന്നുള്ളയാളാണ്​ ഫാറൂഖി. ഖോറാസാൻ മേഖലയിലെ ​െഎ.എസ്​ നേതാവാണ്​ ഇദ്ദേഹമെന്ന്​ അഫ്​ഗാൻ സുരക്ഷാ വിഭാഗം പറയുന്നു.

മാർച്ച്​ 25ന്​ ആണ്​ കാബൂളിലെ സിഖ്​ ഗുരുദ്വാര ​െഎ.എസ്​ ഭീകരർ ആക്രമിച്ചത്​. 150 ഒാളം ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തിൽ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - ISIS Terrorist Arrested For Afghan Gurdwara Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.