ജറൂസലം: ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വിജയം. 65 സീറ്റോടെയ ാണ് നെതന്യാഹുവിൻെറ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന വലതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നത്. 120 അംഗ പാർലമ െൻറിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിനെ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നയാൾ എന് ന ബഹുമതി നെതന്യാഹുവിന് സ്വന്തമാകും. ഇസ്രയേൻ സ്ഥാപക പിതാവ് ഡേവിഡ് ബെൻ-ഗുർഷൻെറ നേട്ടമാണ് ഇതോടെ രണ്ടാമതാകുക.
വലതുപക്ഷ സർക്കാർ ആയിരിക്കും ഞങ്ങളുടേത്, എന്നാൽ ഞാൻ എല്ലാവർക്കുമുള്ള പ്രധാനമന്ത്രിയാണ്- നെതന്യാഹു അണികളോട് പറഞ്ഞു. അഞ്ചാം തവണയും ഇസ്രായേൽ ജനത അവരുടെ വിശ്വാസത്തിന്റെ വോട്ട് എനിക്ക് നൽകിയിട്ടുണ്ട്, മുമ്പത്തെ തിരഞ്ഞെടുപ്പുകളെക്കാൾ ആത്മവിശ്വാസം എനിക്ക് കൂടുതലാണ്. ഇസ്രായേലിലെ മുഴുവൻ പൌരന്മാരുടെയും പ്രധാനമന്ത്രിയാകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇസ്രായേൽ പൊതുതെരെഞ്ഞടുപ്പിൽ സാമാന്യം മെച്ചപ്പെട്ട പോളിങ് ഉണ്ടായിരുന്നു. മുൻ സൈനിക മേധാവിയും രാഷ്ട്രീയത്തിലെ പുതുമുഖമായ ബെന്നി ഗാൻറ്സ് മികച്ച മത്സരം കാഴ്ച വെച്ചു. ഏറെ അഴിമതി ആരോപണങ്ങൾ നേരിട്ട നെതന്യാഹുവിന് അതിജീവനത്തിന് വിജയം അത്യാവശ്യമായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് പോളിങ് തുടങ്ങിയത്. രാത്രി 10 മണിവരെ തുടർന്നു. 10,720 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും അനധികൃത കുടിേയറ്റക്കാർ ഉൾപ്പെടെ 63 ലക്ഷം വോട്ടർമാരാണുള്ളത്. എന്നാൽ, ഇസ്രായേലി അധിനിവേശത്തിന് കീഴിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗസ്സ എന്നിവിടങ്ങളിൽ കഴിയുന്ന 48 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾക്ക് വോട്ടവകാശമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.