ജറുസലേം: ഇസ്രായേലിൽ നെതന്യാഹു-ഗാന്റ്സ് ഐക്യ സർക്കാരിന്‍റെ ഞായറാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റി. മന്ത്രിസഭയിലെ ലികുഡ് പാര്‍ട്ടി പ്രതിനിധികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്.
ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ ഏപ്രിൽ 21നാണ് ലികുഡ് പാര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സും ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷമുള്ള ഒന്നര വർഷം ഗാന്റ്സ് പ്രധാനമന്ത്രിയാകും. നിലവിൽ പ്രതിരോധമന്ത്രി പദം ഗാന്റ്സ് വഹിക്കും.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.