റാമല്ല: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പശ്ചിമേഷ്യൻ സന്ദർശനത്തിെൻറ ഭാഗമായി ഫലസ്തീനികൾക്ക് പ്രഖ്യാപിച്ച ഇളവുകളുടെ തുടർനടപടികൾ ചർച്ചചെയ്യാൻ ഇസ്രാേയൽ മന്ത്രി വെസ്റ്റ് ബാങ്കിലെത്തി. ധനമന്ത്രി മോ കാഹ്ലോണാണ് വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദുല്ലയുമായി നിർദേശങ്ങൾ ചർച്ചചെയ്തത്.
േജാർഡനും വെസ്റ്റ് ബാങ്കിനുമിടയിലെ അലെൻബി പാലം മുഴുസമയവും തുറന്നിടുക, വെസ്റ്റ് ബാങ്ക് സി മേഖലയിൽ താമസിക്കുന്ന ഫലസ്തീനികൾക്ക് കെട്ടിട നിർമാണത്തിനുണ്ടായിരുന്ന തടസ്സങ്ങൾ ഉപേക്ഷിക്കുക, ജെനിനിലും ഹെബ്രോണിലും പുതിയ വ്യവസായ മേഖലകൾ പണിയുക എന്നിവയായിരുന്നു ട്രംപ് ഇസ്രായേലിലെത്തും മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഇളവുകൾ. അധിനിവിഷ്ട വെസ്റ്റ്ബാങ്കിെൻറ 60 ശതമാനം ഭൂമിയും ഉൾപ്പെടുന്ന സി മേഖല നിലവിൽ സമ്പൂർണ ഇസ്രായേൽ നിയന്ത്രണത്തിലാണ്.
ഇവിടെ കെട്ടിട നിർമാണത്തിന് സൗകര്യം ലഭിക്കുന്നത് ഫലസ്തീനികൾക്ക് ആശ്വാസമാകും. അതേസമയം, സാമ്പത്തിക നടപടികളല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീൻ തേടുന്നതെന്ന് കഹ്ലോണെ ഹംദുല്ല അറിയിച്ചതായി ഫലസ്തീൻ സർക്കാർ വക്താവ് യൂസുഫ് മഹ്മൂദ് പറഞ്ഞു. വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഉൾപ്പെടുന്ന, കിഴക്കൻ ജറൂസലം തലസ്ഥാനമായ ഫലസ്തീൻ രാജ്യമെന്ന ആവശ്യവുമായി നടന്ന ചർച്ചകൾ മൂന്നുവർഷം മുമ്പ് ഇസ്രായേൽ പിടിവാശി മൂലം പരാജയപ്പെട്ടിരുന്നു. 2014നു ശേഷം ആദ്യമായാണ് ഒരു ഇസ്രായേൽ മന്ത്രി ഫലസ്തീൻ സന്ദർശിക്കുന്നത്. നേരത്തേ രണ്ടുദിവസം ഇസ്രായേലിൽ തങ്ങിയ ട്രംപ് പ്രധാനമന്ത്രി നെതന്യാഹുവിനെയും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെയും െവവ്വേറെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.