ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനി കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. നാജി അഹ്മദ് അൽ സനീൻ എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ആറുപേർ കുട്ടികളാണ്. മധ്യ ഗസ്സയിലെ ദൈറുൽ ബലാഹിൽ സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു അവർ.
ഗസ്സയുടെ തെക്കുഭാഗത്ത് യുദ്ധവിമാനങ്ങളിൽനിന്ന് നിരവധി തവണ ഇസ്രായേൽ റോക്കറ്റാക്രമണം നടത്തിയതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ഖാൻ യൂനിസിൽ ശക്തമായ ആക്രമണമാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.ഹമാസിെൻറ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്നാണ് ഇസ്രായേൽ വാദം.
ഗസ്സയില്‍നിന്ന് റോക്കറ്റ് ഇസ്രായേലിലെ ബീർഷേബയിലെ വീട്ടില്‍ പതിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ബുധനാഴ്ച പുലർച്ച നാലിനായിരുന്നു ആ സംഭവമെന്ന് ഇസ്രായേൽ ആരോപിച്ചു. 2014നു ശേഷം ഗസ്സയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇസ്രായേലിെൻറ റോക്കറ്റാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.