അങ്കാറ: തുർക്കി നഗരമായ ഇസ്തംബൂളിൽ രണ്ടാമതും നടന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രതിപ ക്ഷ സ്ഥാനാർഥിക്ക് മിന്നും വിജയം. റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) പ്രതി നിധി അക്റം ഇമാമൊഗ്ലുവാണ് വിജയിച്ചത്. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് െഡവല പ്മെൻറ് (അക്) പാർട്ടി സ്ഥാനാർഥി ബിനാലി യിൽദിരിമിനു വേണ്ടി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രചാരണത്തിനിറങ്ങിയിട്ടും പരാജയം നേരിട്ടു.
10 ശതമാനത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇമാമൊഗ്ലുവിെൻറ വിജയം. അദ്ദേഹം 54.21 ശതമാനം വോട്ടു നേടിയപ്പോൾ യിൽദിരിമിന് 44.99 ശതമാനം വോട്ട് ലഭിച്ചു. പട്ടണത്തിലെ വോട്ടർമാരിൽ 85 ശതമാനം പേരും വോട്ടുചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളിൽ രണ്ടു പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള അക് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. മാർച്ച് 31ന് നടന്ന തെരഞ്ഞെടുപ്പിൽ 14,000 വോട്ടുകൾക്ക് ഇമാമൊഗ്ലു വിജയിച്ചിരുന്നുവെങ്കിലും ക്രമക്കേട് ആരോപിച്ച് റദ്ദാക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ വർഷം തുർക്കി നാണയമായ ലിറയുടെ വിനിമയമൂല്യം മൂന്നിലൊന്ന് നഷ്ടമായിരുന്നു. പ്രസിഡൻറ് ഉർദുഗാൻ 1990കളിൽ രാഷ്ട്രീയപ്രവേശം നടത്തുന്നത് ഇസ്തംബൂൾ മേയറായിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.