ബെയ്ജിങ്: ചൈനയിൽനിന്നും ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെതിരെ പോരാടി ലോക രാജ്യങ്ങൾ. 100ലേറെ രാജ്യങ് ങളിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്തു. 3800ലേറെ പേർ മരിച്ചതായാണ് കണക്ക്. 1,10,071 പേർക്ക് രോഗം ബാധിച്ചു. അതേസമയം, ഉത്ഭവ കേന് ദ്രമായ ചൈനയിലും ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക് കുറഞ്ഞുതുടങ്ങ ി. യൂറോപ്പിൽ വൈറസ് വ്യാപകമായി പടർന്ന ഇറ്റലിയിൽ 1.6 കോടി ജനങ്ങൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഞായറാഴ്ച 133 പേർ കൂടി മരിച്ചതോടെ ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 7,000ത്തിൽ അധികം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ ഞായറാഴ്ച 49 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 194 പേരാണ് ഇവിടെ മരിച്ചത്.
ചൈനയിൽ 40പേർക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 44പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഹുബൈ പ്രവിശ്യക്ക് പുറത്ത് രണ്ടു ദിവസമായി പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇത് ചൈനക്ക് ആശ്വാസിക്കാൻ വക നൽകുന്നതാണ്. ചൈനക്ക് പുറമെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച ദക്ഷിണകൊറിയയിലും രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായാണ് വിവരം.
ഷാങ്ഹായ് ഡിസ്നിലാൻഡ് തുറന്നു
ചൈനയിൽ കൊറോണ വ്യാപിച്ചതിനെ തുടർന്ന് ചൈനയിലെ ഷാങ്ഹായ് ഡിസ്നിലാൻഡ് ജനുവരി 25ന് അടച്ചിട്ടിരുന്നു. എന്നാൽ രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ ഇവിടത്തെ ചില കടകളും റസ്റ്റോറൻറുകളും റിസോർട്ടും തുറന്നുതുടങ്ങി. റിസോർട്ടിൽ താമസിക്കാൻ എത്തുന്നതിന് മുമ്പ് ആരോഗ്യ പരിശോധക്ക് വിധേയമാകണം. അതേസമയം ഇവിടത്തെ തീംപാർക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ഇറ്റാലിയൻ കപ്പലിന് തായ്ലൻഡിലും മലേഷ്യയിലും പ്രവേശനം നിഷേധിച്ചു
കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇറ്റാലിയൻ കപ്പലിന് മലേഷ്യയിലും തായ്ലൻഡിലും പ്രവേശനം നിഷേധിച്ചു. ഇതേ തുടർന്ന് കപ്പൽ സിംഗപ്പൂരിലേക്ക് തിരിച്ചു. കോസ്റ്റ ഫോർച്യൂന യാത്രകപ്പലിനാണ് മലേഷ്യയിലും തായ്ലൻഡിലും പ്രവേശനം നിഷേധിച്ചത്. അതേസമയം കപ്പലിലെ യാത്രക്കാർക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കപ്പൽ ജീവനക്കാർ അറിയിച്ചു. ഇറ്റലിയിൽ 7,375 പേർക്ക് േ
രാഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം കപ്പലിന് സിംഗപ്പൂർ തുറമുഖത്ത് പ്രവേശനം നൽകുമോയെന്ന് സിംഗപ്പൂർ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഗ്രാൻഡ് പ്രിൻസസ് കപ്പൽ കാലിഫോർണിയയിൽ അടുപ്പിക്കും
21 കൊറോണ വൈറസ് ബാധിതരുമായി കടലിൽ തുടരുന്ന ഗ്രാൻഡ് പ്രിൻസസ് കപ്പൽ കാലിഫോർണിയയിലെ ഓക്ലൻഡ് തുറമുഖത്ത് അടുപ്പിക്കും. കപ്പൽ കടലിൽതന്നെ ചുറ്റിത്തിരിയുകയായിരുന്നു. 54ഓളം രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലുള്ളത്. ഇവരെ കരയിലെത്തിച്ചാലും 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിലാക്കും.
ജപ്പാനിലെ കോബ നഗരത്തിൽ ആദ്യമായി ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒസാക്കയിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത 40 കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദക്ഷിണകൊറിയയിൽ 248 പേർക്കാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.