ജറൂസലം: ജോർഡനിലെ അബ്ദുല്ല രാജാവ് ഫലസ്തീനിൽ സന്ദർശനത്തിനെത്തി. മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ ഇടപെടലിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിച്ച് ദിവസങ്ങൾക്കകമാണ് പള്ളിയുടെ സംരക്ഷണച്ചുമതലയുള്ള ജോർഡൻ രാജാവ് ഫലസ്തീനിലെത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെത്തി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ രാജാവ് സംഘർഷമടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്തതായാണ് റിപ്പോർട്ട്. ജോർഡൻ രാജാവ് ഫലസ്തീനിൽ സന്ദർശനത്തിനെത്തുന്നത് അപൂർവമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇദ്ദേഹം ഫലസ്തീൻ പ്രസിഡൻറിെൻറ ആസ്ഥാനത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.