കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ശിയ മേഖലയിൽ പരീക്ഷാ പരിശീലന കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത്തിനാലു മരണം. ദശ്തെ ബർശി മേഖലയിൽ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊതുപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
കൊല്ലപ്പെട്ടവരിൽ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അഫ്ഗാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനിടെ, വ്യാഴാഴ്ച കാബൂളിൽ രഹസ്യാന്വേഷണ കേന്ദ്രത്തിനുനേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ ശിയാ ഭൂരിപക്ഷ പ്രദേശങ്ങളിൽ ആക്രമണം പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.