കറാച്ചി: അക്രമം പാക് സർക്കാറിെൻറ നയമല്ലെന്ന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പുൽവാമ ഭീകരാക്രമണത ്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിലെ തീവ്രവാദ ആക്രമണം ദു:ഖമുണ്ടാക്കുന്നതാണ്. അന്വേഷണം നടത്താതെ ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെതിരെ തെളിവുണ്ടെങ്കിൽ അത് നൽകാൻ ഇന്ത്യ തയാറാവണമെന്നും ഷാ ആവശ്യപ്പെട്ടു. ജിയോ ന്യൂസ് ടി.വിയോടായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഭീകരാക്രമണത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമായി പാകിസ്താന് നൽകിയ അതിപ്രിയരാജ്യ പദവിയും പിൻവലിക്കുകയുണ്ടായി.
നേരത്തെ അമേരിക്ക പോലുള്ള രാജ്യങ്ങളും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് തിരിച്ചടി നൽകണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാടുമായി പാകിസ്താൻ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.