കശ്​മീരികൾക്ക് ആയുധപരിശീലനം നൽകി ഇന്ത്യക്കെതിരെ ഉപയോഗിച്ചിരുന്നു -മുഷർറഫ്​

ഇസ്​ലാമാബാദ്​: ഉസാമ ബിൻലാദൻ, അയ്​മൻ അൽ സവാഹിരി, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ തീവ്രവാദികൾ പാകിസ്​താ​​​െൻറ ഹീറോക ളായിരുന്നുവെന്ന്​ മുൻ പാക്​ ​​പ്രസിഡൻറ്​ പർവേസ്​ മുഷർറഫ്​. കശ്​മീരികൾക്ക്​ ആയുധ പരിശീലനം നൽകി ഇന്ത്യൻ സേനക്ക െതിരെ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ്​ മുഷർറഫ്​​ ഇക്കാര്യങ്ങൾ വെളിപ്പെ ടുത്തിയത്​.

തീയതി രേഖപ്പെടു​ത്താത്ത അഭിമുഖത്തി​​​െൻറ ഭാഗം പാക്​ രാഷ്​ട്രീയ പ്രവർത്തകനായ ഫർഹത്തുല്ല ബാബർ ട്വിറ്ററിൽ പങ്കുവെച്ചു. ‘‘പാകിസ്​താനിലെത്തുന്ന കശ്​മീരികൾക്ക്​ ഹീറോ പരിവേഷത്തിലുള്ള സ്വീകരണമാണിവിടെ ലഭിക്കുന്നത്​. ഞങ്ങൾ അവരെ പരിശീലിപ്പിക്കുന്നു, പിന്തുണ നൽകുന്നു. ഇന്ത്യൻ സേനക്കെതിരെ പോരാടുന്ന അവരെ ഞങ്ങൾ മുജാഹിദീനുകളായാണ്​ പരിഗണിക്കുന്നത്​. ലഷ്​കറെ ത്വയ്​ബയെ പോലെ വിവിധ തീവ്രാവാദ സംഘടനകൾ ഇൗ കാലത്ത്​ ഉയർന്നു വന്നിട്ടുണ്ട്​. അവർ ഞങ്ങളുടെ ഹീറോകൾ ആയിരുന്നു.’’ മുഷർറഫ്​​ പറയുന്നത്​ ദൃശ്യത്തിലുണ്ട്​.

‘‘സോവിയറ്റുകളെ രാജ്യത്തു നിന്ന്​ പുറത്താക്കാനു​ം പാകിസ്​താ​ന്​ നേട്ടമുണ്ടാക്കാനും 1979ൽ അഫ്​ഗാനിസ്​താനിൽ ഞങ്ങൾ മതപരമായ ആക്രമണം തുടങ്ങിവെച്ചു. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ മുജാഹിദീനുകളെ കൊണ്ടുവന്നു. അവരെ ഞങ്ങൾ പരിശീലിപ്പിച്ചു, അവർക്ക്​ ആയുധം നൽകി. ഞങ്ങൾ താലിബാനെ പരിശീലിപ്പിച്ചയച്ചു. അവർ ഞങ്ങളുടെ ഹീറോകളായിരുന്നു. ഹഖാനി ഞങ്ങളുടെ ഹീറോ ആയിരുന്നു. ഉസാമാ ബിൻലാദൻ ഞങ്ങളു​െട ഹീറോ ആയിരുന്നു. അയ്​മൻ അൽ സവാഹിരി ഞങ്ങളുടെ ഹീറോ ആയിരുന്നു. പിന്നീട്​ ആഗോള പരിസ്ഥിതിയിൽ മാറ്റം വന്നു. ലോകം വ്യത്യസ്​തമായി കാര്യങ്ങളെ കാണാൻ തുടങ്ങി. ഞങ്ങളുടെ ഹീറോകൾ വില്ലൻമാരായി മാറി. -മുഷർറഫ്​ പറയുന്നു.

കശ്​മീരിൽ പാകിസ്​താൻ ഇടപെടലുകൾ നടത്തുന്നതായും തീവ്രവാദികൾക്ക്​ പരിശീലനം നൽകുകയും മേഖലയിൽ തീവ്രവാദത്തി​​​െൻറ ഇന്ധനമാകുന്നതായുമുള്ള ഇന്ത്യയുടെ വാദത്തെ സാധൂകരിക്കുന്നതാണ്​ മുഷർറഫി​േൻറതായി പുറത്തു വന്ന അഭിമുഖം​.

Tags:    
News Summary - Kashmiris were trained in Pakistan to fight against the Indian Army said Pervez Musharraf -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.