ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ൈശഖ് ഹസീനക്കെതിരായ വധശ്രമക്കേസിൽ 10 പേർക്ക് വധശിക്ഷ. 2000ത്തിൽ ജന്മനഗരമായ ഗോപാൽഗഞ്ചിലെ തെരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കാൻ തീരുമാനിച്ച ഹസീനയെ ബോംബുവെച്ച് വധിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.
എന്നാൽ റാലിക്കുമുമ്പുതന്നെ ബോംബ് കണ്ടെടുക്കുകയുണ്ടായി. അന്വേഷണത്തിൽ നിരോധിത സംഘടനയായ ഹർകതുൽ ജിഹാദി ഇസ്ലാമി തലവൻ മുഫ്തി ഹനാനാണ് വധശ്രമത്തിെൻറ സൂത്രധാരനെന്ന് കണ്ടെത്തി. ബംഗ്ലാദേശിൽ ജനിച്ച ബ്രിട്ടീഷ് ഹൈകമീഷണറെ വധിച്ച സംഭവത്തിെൻറ ആസൂത്രകനായ ഹനാെൻറ വധശിക്ഷ ഇൗ വർഷമാദ്യം നടപ്പാക്കിയിരുന്നു.
വധശ്രമക്കേസിൽ 25 പേർ പ്രതികളാണെന്നാണ് പൊലീസ് റിപ്പോർട്ട്. 2004ൽ ഹസീന പ്രതിപക്ഷനേതാവായ സമയത്തും വധശ്രമം നടന്നിരുന്നു. ഇൗസംഭവത്തിനു പിന്നിൽ മുൻ പ്രധാനമന്ത്രിയും ഹസീനയുടെ മുഖ്യഎതിരാളിയുമായ ഖാലിദ സിയ ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 23 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീന തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇൗ കേസിലെ വിചാരണയും കോടതിയിൽ നടന്നു. ഒന്നാംപ്രതിയായ, ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ വിചാരണയിൽ ഹാജരായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.