????? ??????? ?????????? ??? ?????? ??

കിം ജോങ്​ ഉൻ ജീവനോടെയുണ്ടെന്ന്​​ ദക്ഷിണ കൊറിയ

സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ ജീവനോടെയുണ്ടെന്ന്​ ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂൺ ജായിയുടെ സുരക ്ഷ ഉപദേഷ്​ടാവ്. ഏപ്രിൽ 15ന്​ നടന്ന മുത്തച്​ഛ​​​​െൻറ ജന്മദിന വാർഷികാഘോഷത്തിൽനിന്ന്​ കിം വിട്ടുനിന്നിരുന്നു. ഇ തിന്​ പിന്നാലെയാണ്​ അസുഖബാധിതനാണെന്നും മരിച്ചെന്നുമുള്ള കിംവദന്തികൾ പരന്നത്​.

അദ്ദേഹത്തി​ന്​ യാതൊരു പ ്രശ്​നവുമില്ലെന്നും ഏപ്രിൽ 13 മുതൽ അദ്ദേഹം രാജ്യത്തെ റിസോർട്ട്​ ടൗണായ വോൻസാനിൽ കഴിയുകയാണെന്നും ദക്ഷിണ കൊറ ിയൻ സുരക്ഷ ഉപദേഷ്​ടാവ്​ സി.എൻ.എൻ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ അറിയിച്ചു. കിമ്മുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ ഇതുവരെ അസാധാരണ നീക്കമൊന്നും കണാനായിട്ടി​​ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്​ കൂടാതെ വൊൻസാൺ കൽമ ടൂറിസ്​റ്റ്​ കേന്ദ്രത്തി​​െൻറ നിർമാണത്തിന്​ പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക്​ അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചതായുള്ള റി​േപ്പാർട്ടും പുറത്തുവന്നിട്ടുണ്ട്​.

കിം ജോങ്​ ഉനി​​​​​െൻറ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ അദ്ദേഹത്തി​​​​െൻറ പ്രത്യേക ട്രെയിൻ വോൻസാനിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടതും ഏറെ വാർത്തയായിരുന്നു​. വാഷിങ്​ടൺ കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ​ഉത്തരകൊറിയ മോണിറ്ററിങ്​ പ്രൊജക്​ടാണ്​​ ഇതുസംബന്ധിച്ച സാറ്റ​ൈലറ്റ്​ ചിത്രങ്ങൾ​ പുറത്തുവിട്ടത്​​​.

മുത്തച്ഛനും ഉത്തര കൊറിയയുടെ സ്​ഥാപകനുമായ കിം സുങ്ങി​​​​​െൻറ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതോടെയാണ് കിം ജോങ് ഉൻ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്​. ഏപ്രിൽ 11ന്​ നടന്ന യോഗത്തിലാണ്​ കിം അവസാനമായി അധ്യക്ഷത വഹിച്ചതെന്ന്​ ഉത്തരകൊറിയൻ മാധ്യമങ്ങളും വ്യക്​തമാക്കുന്നു. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷനറി ആർമിയുടെ വാർഷികാഘോഷത്തിലും അദ്ദേഹം എത്തിയില്ലെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത ഉത്തര കൊറിയ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായെന്നും 36കാരനായ കിമ്മിന്​ മസ്​തിഷ്​കമരണം സംഭവിച്ചുവെന്നുമാണ്​ അമേരിക്കൺ മാധ്യമങ്ങളടക്കം നേരത്തെ പ്രചരിച്ചത്​. എന്നാൽ യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഇവ തള്ളിയിരുന്നു.

2014ലും കിം കുറച്ച്​ കാലത്തേക്ക്​ അപ്രത്യക്ഷനായിരുന്നു. എന്നാൽ, ഒരുമാസത്തിന്​ ശേഷം ഉത്തര കൊറിയൻ സർക്കാർ നിയന്ത്രണത്തിലുള്ള ടി.വി ചാനൽ കിം പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾ ​െകട്ടടങ്ങി. അമിതപുകവലിയും അധികാരത്തിലേറിയതിന്​ പിന്നാലെ വല്ലാതെ വണ്ണം വെച്ചതും പാരമ്പര്യമായുള്ള ഹൃദയ സംബന്ധമായ പ്രശ്​നങ്ങളുമാണ്​ കിമ്മിനെ വലയ്​ക്കുന്നതെനാണ്​ സൂചന.

Tags:    
News Summary - kim jong un is alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.