േസാൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ സഹോദരി ഭരണനേതൃത്വത്തിലേക്ക്. 28കാരിയായ കിം യോ ജോങ്ങിനെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായി കൊറിയൻ സെൻട്രൽ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ പ്രചാരണവിഭാഗം ഉപമേധാവിയായാണ് ചുമതല.
ശനിയാഴ്ച നടന്ന വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. റോക്കറ്റ് പരീക്ഷണത്തിന് പിന്തുണ നൽകുന്ന മൂന്ന് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. കിം ജോങ് ഇല്ലിെൻറയും മൂന്നാംഭാര്യ കൊ യേ ാങ് ഹുയിയുടെയും മക്കളാണ് ഉന്നും ജോങ്ങും. ഭരണതലത്തിൽ കുടുംബവാഴ്ച ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നിയമനം എന്നാണ് റിപ്പോർട്ട്. നേരത്തെ കിമ്മിെൻറ ബന്ധുവായ കിം ക്യോങ് ഹീങ് വഹിച്ചിരുന്ന സ്ഥാനമാണ് സഹോദരിക്ക് നല്‍കിയത്.
ഉന്നിെൻറ ഭാര്യയായ റി സോൽ യുവിന് സമാനമായി രാജ്യത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളിലൊരാളാണ് സഹോദരിയും. യോഗത്തിൽ ഉത്തര കൊറിയയുടെ ആണവ-മിസൈൽപരീക്ഷണങ്ങളെ ഉൻ പ്രകീർത്തിച്ചു. യു.എൻ സമ്മേളനത്തിൽ ഡോണൾഡ് ട്രംപിെന പിശാച് എന്ന് വിശേഷിപ്പിച്ച വിദേശകാര്യമന്ത്രി റിയോങ് ഹോക്കും പോളിറ്റ്ബ്യൂറോയിൽ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.