വാഷിങ്ടൺ: യു.എസിലേക്കുള്ള വിമാനയാത്രികർക്ക് ലാപ്ടോപ് കൈവശം വെക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതായി ടർക്കിഷ്, എമിറേറ്റ്സ് എയർലൈനുകൾ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇരു വിമാന കമ്പനികളും വിലക്ക് നീക്കിയ വിവരം അറിയിച്ചത്. ഇത്തിഹാദ് എയർലൈൻസിലെ വിലക്ക് നീക്കി മൂന്നു ദിവസങ്ങൾക്കകമാണ് മറ്റു വിമാന കമ്പനികളിലും തീരുമാനം നിലവിൽവന്നത്.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളത്തിൽ തീരുമാനം ഉടൻ നടപ്പാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. 12 അമേരിക്കൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് നിലവിൽ സർവിസ് നടത്തുന്നുണ്ട്.
മാർച്ചിലാണ് ഇൗജിപ്ത്, മൊറോക്കോ, ജോർഡൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, തുർക്കി എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകളിൽ യു.എസ് ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചത്. തീവ്രവാദികൾ ആക്രമണം നടത്താൻ ബോംബ് ഒളിപ്പിച്ചിട്ടുണ്ടാവുമെന്നാരോപിച്ചായിരുന്നു നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.