ബൈറൂത്: ഹിസ്ബുല്ലയുമായുള്ള രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ലബനാൻ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചു. സൗദി സന്ദർശനത്തിനിടെയാണ് ഹരീരിയുടെ അപ്രതീക്ഷിത നീക്കം. റിയാദിൽ അൽ അറബിയ ടെലിവിഷൻ ചാനലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. പ്രസംഗത്തിനിടെ ഹരീരി ഇറാനും ഹിസ്ബുല്ലക്കുമെതിരെ രൂക്ഷവിമർശനമുയർത്തി. ഇറാൻ മേഖലയിൽ കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമംനടത്തുകയാണെന്നും ആരോപിച്ചു.
2016 അവസാനമാണ് ഹരീരിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഹിസ്ബുല്ല സംഘത്തിലുൾപ്പെടെയുള്ള 30 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇറാനെ പിന്തുണക്കുന്ന ഹിസ്ബുല്ലയും സൗദിക്കു ധാർമിക പിന്തുണ നൽകുന്ന ഹരീരിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഹരീരിയുടെ രാജി രാജ്യത്തെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് കരുതുന്നത്. തെൻറ ജീവന് ഭീഷണിയുണ്ടെന്നും പിതാവ് കൊല്ലപ്പെട്ട സമയത്തുള്ള അതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് കൂടുതൽവിശദീകരികാൻ അദ്ദേഹം തയ്യാറായില്ല.
മുൻ പ്രധാനമന്ത്രിയും ഹരീരിയുടെ പിതാവുമായ റഫീഖ് ഹരീരി 2005ലാണ് വധിക്കപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് ഏഴ് ഹിസ്ബുല്ല അംഗങ്ങളെ യു.എൻ പിന്തുണയുള്ള അന്താരാഷ്ട്ര ട്രൈബ്യൂണൽ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതേസമയം, വധത്തിൽ പങ്കില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു. സിറിയന്‍ സര്‍ക്കാറിെൻറ മുഖ്യ വിമര്‍ശകനും ഹിസ്ബുല്ലയുടെ എതിരാളിയായ സുന്നി വിഭാഗത്തിെൻറ നേതാവുമാണ് ഹരീരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.