അബൂദബി: ലോകത്തിലെ ഏറ്റവും ചെലവേറിയതെന്ന് പറയപ്പെടുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ‘സാൽവദോർ മുണ്ഡി’യെന്ന ചിത്രത്തിെൻറ അനാച്ഛാദനം മാറ്റിവെച്ചു. കാരണം അബൂദബിയിലെ ലൂവ്റ് മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരം ഉടൻ പുറത്തുവിടുമെന്ന് സാംസ്കാരിക-വിനോദ വകുപ്പ് അറിയിച്ചു.
ലാറ്റിൻ ഭാഷയിൽ ‘ലോകത്തിെൻറ രക്ഷകൻ’ എന്നർഥം വരുന്ന ഇൗ ചിത്രം ഒരു സ്ഫടിക ഗോളം കൈയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന യേശു ക്രിസ്തുവിേൻറതാണ്. ഡാവിഞ്ചി ചിത്രങ്ങളുടെ പതിവു നിഗൂഢത സാൽവദോർ മുണ്ഡിക്കുമുണ്ട്. കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 45 കോടി ഡോളറിനാണ് ചിത്രം വിറ്റത്.
അബൂദബിയിലെ മ്യൂസിയത്തിൽ വെക്കാൻ പേരുവെളിപ്പെടുത്താത്ത സൗദി രാജകുടുംബാംഗമാണ് വാങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൗമാസം 18ന് അബൂദബിയിലെ മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.