ബുള്ളറ്റ്​ ട്രെയിൻ നിർമാണത്തിൽ ഇന്ത്യ-ജപ്പാൻ സഹകരണം -മോദി

ടോക്കേിയോ: കാറിൽ തുടങ്ങി ബുള്ളറ്റ്​ ട്രെയിൻ നിർമാണത്തിൽ വരെ ഇന്ത്യയും ജപ്പാനും ഇപ്പോൾ സഹകരിക്കുന്നുണ്ടെ ന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​കയായിരുന്നു അ ദ്ദേഹം. ജി 20 ഉച്ചകോടിക്കായാണ്​ മോദി ജപ്പാനിലെത്തിയത്​.

നൂറ്റാണ്ടുകളായി ഇന്ത്യയും ജപ്പാനും തമ്മിൽ ബന്ധമുണ്ട്​. പരസ്​പര ബഹുമാനത്തോടെയുള്ള ബന്ധമാണ്​ ഇരു രാജ്യങ്ങൾക്കിടയിൽ നില നിൽക്കുന്നതെന്നും മോദി പറഞ്ഞു.

ജി 20 ഉച്ചകോടി തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ്​ മോദി ജപ്പാനിൽ എത്തിയത്​. ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയുമായി മോദി കൂടികാഴ്​ച നടത്തും. വന്ദേ മാതരം, ഭാരത്​ മാതാ കീ ജയ്​, ജയ്​ ശ്രീ റാം തുടങ്ങിയ വിളികളോടെയാണ്​ മോദിയെ ഇന്ത്യക്കാരുടെ സദസ്സ്​ സ്വാഗതം ചെയ്​തത്​.

Tags:    
News Summary - From making a car, India and Japan are now cooperating-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.