ന്യൂയോർക്: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ തുർക്കിക്കും ചൈനക്കുമൊപ്പം ഇന്ത്യക്കെതിരെ മലേഷ്യയും. അധിനിവേശത്തിലൂടെ ഇന്ത്യ കശ്മീരിനെ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പറഞ്ഞു. ജമ്മു-കശ്മീർ സംബന്ധിച്ച ഐക്യരാഷ്ട്രസഭ പ്രമേയം നിലവിലിരിക്കെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിൽ ഇരച്ചുകയറാൻ എന്തെങ്കിലും കാരണമുണ്ടാകാം. എന്നാലും അതിന് സ്വീകരിച്ച രീതി ശരിയല്ല. സമാധാനമാർഗത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമായിരുന്നു. അതിനായി പാകിസ്താനുമായി ഇന്ത്യ സഹകരിക്കണം -മഹാതീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.