മാലെ: മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങൾ ഇടപെടണമെന്ന് പ്രസിഡൻറ് അബ്ദുല്ല യമീൻ. നയതന്ത്ര പ്രതിനിധികളെ ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളിലേക്ക് അയച്ച് രാജ്യത്തെ നിലവിലെ അവസ്ഥ വിവരിക്കാനും സഹായമഭ്യർഥിക്കാനുമാണ് പ്രസിഡൻറിെൻറ തീരുമാനം.
മാലദ്വീപിലെ പ്രതിസന്ധി ഇന്ത്യ സൈനിക ഇടെപടലിലൂടെപരിഹരിക്കണമെന്ന് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും സൈനിക ഇടപെടൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. അതിനു പിറകെയാണ് ചൈന, പാക്, സൗദി എന്നീ രാജ്യങ്ങളുെട സഹായം തേടാൻ പ്രസിഡൻറ് യമീൻ തീരുമാനിച്ചത്.
എന്നാൽ ചൈനയെ എതിർത്ത നശീദ് അന്താരാഷ്ട്രതലത്തിലെ ഇടപെടലിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. മുൻ പ്രസിഡൻറ് അബ്ദുൽ ഗയൂമിനെയും ജഡ്ജിമാരെയും മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാറിെൻറ ഇടപെടൽ കൂടിയേ തീരൂ. ഇന്ത്യയുടെ ഇടപെടൽ മാലദ്വീപ് ക്രിയാത്മകമായാണ് കാണുന്നത്. അവർ വന്ന് പ്രശ്നം പരിഹരിച്ചു തിരിച്ചുപോകും. സഹായിക്കാനാണ് അവർ വരുന്നതെന്നും രാജ്യം കൈയേറാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1988ലും അന്നത്തെ പ്രസിഡൻറായിരുന്ന അബ്ദുൽ ഗയൂമും അട്ടിമറിശ്രമം ചെറുക്കാൻ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചിരുന്നു. ഇന്ത്യ സഹായിക്കുകയും ചെയ്തു.
മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കം തടയാനും ഇന്ത്യ ശ്രമം നടത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നശീദിെൻറ സഹായ അഭ്യർഥനക്ക് ഇന്ത്യ മറുപടി നൽകിയിട്ടില്ല.
പ്രസിഡൻറ് യമീെൻറ ശത്രുേചരിയിലുള്ള മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ഉൾപ്പെടെ ഒമ്പതു രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള വിധിയെ തുടർന്ന് ഇൗമാസം ഒന്നിനാണ് മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിധി നടപ്പാക്കാൻ യമീൻ ഭരണകൂടം തയാറായില്ല. പ്രസിഡൻറ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിനെയും ജഡ്ജിയെയും സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാലദ്വീപ് ഉന്നതകോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വിധിപ്രഖ്യാപനം പിൻവലിച്ചത്. സുപ്രീംകോടതി ഇപ്പോഴും സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഇൗദിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.