മാലെ: മാലദ്വീപിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ ക്രിയാത്മക പങ്കുവഹിച്ചുവെന്ന് മുൻ പ്രസിഡൻറ് മഅ്മൂൻ അബ്ദുൽ ഖയ്യൂം. 30 വർഷക്കാലം മാലദ്വീപ് ഭരിച്ച മഅ്മൂൻ 2008ൽ മുഹമ്മദ് നശീദിെൻറ മുന്നിലാണ് അടിയറവ് പറഞ്ഞത്.
അർധസഹോരൻ കൂടിയായ മഅ്മൂനെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യമീൻ ജയിലിലടച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ഒന്നൊന്നായി അഴികൾക്കുള്ളിലാക്കിയ കൂട്ടത്തിലായിരുന്നു അത്. ഒരുമാസം മുമ്പാണ് അദ്ദേഹം ജയിൽമോചിതനായത്. യമീൻ ചൈനയുടെ പിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് രാജ്യത്തെ ജനങ്ങളുടെ തീരുമാനം ചൈന മാനിക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു മഅ്മൂെൻറ മറുപടി. സുപ്രീംകോടതി വിധിയോടെ രാജ്യത്ത് സമാധാനപരമായ അധികാരക്കൈമാറ്റത്തിന് വഴിയൊരുങ്ങി.
നവംബറിൽ അധികാരത്തിലേറുന്ന പുതിയ ഭരണസഖ്യത്തിന് ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയും. ജനാധിപത്യത്തിനും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജനങ്ങളുടെ െഎക്യത്തിനുമായിരിക്കണം പുതിയ സർക്കാർ ഉൗന്നൽ നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൗ വർഷം ഫെബ്രുവരിയിൽ യമീൻ മാലദ്വീപിൽ ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ജനാധിപത്യം പുനഃസ്ഥാപിക്കണെമന്നാവശ്യപ്പെട്ട് രംഗത്തുവന്നു. യമീെൻറ ഭരണകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം തകർക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നതായും മഅ്മൂൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.