മാലെ: പ്രസിഡൻറ് അബ്ദുല്ല യമീെൻറ നിർദേശപ്രകാരം മാലദ്വീപിൽ അടിയന്തരാവസ്ഥ 30 ദിവസത്തേക്കുകൂടി നീട്ടി. ഇതുപ്രകാരം മാർച്ച് 22നാണ് അടിയന്തരാവസ്ഥ അവസാനിക്കുക. പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ 38 എം.പിമാരാണ് പെങ്കടുത്തത്.
ഭരണഘടനനിയമമനുസരിച്ച് ഒരു പ്രമേയം പാസാക്കാൻ 43 എം.പിമാരെങ്കിലും വേണം. എന്നാൽ, അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ നിയമം ബാധകമല്ലെന്ന് സ്പീക്കർ അബ്ദുല്ല മസീഹ് അറിയിച്ചു. ഹാജരായ 38 എം.പിമാരും ഭരണകക്ഷി അംഗങ്ങളാണ്. പ്രതിപക്ഷം വോെട്ടടുപ്പ് ബഹിഷ്കരിച്ചു. ഇൗ മാസം അഞ്ചിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.