മാലെ: മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് രണ്ടുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മാലദ്വീപിൽ തിരിച്ചെത്തി. മാലദ്വീപിൽ ജനാധിപത്യപരമായി തെരെഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് നശീദ്. 2013ൽ അട്ടിമറിയിലൂടെ പ്രസിഡൻറായി അധികാരേമറ്റ അബ്ദുല്ല യമീൻ നശീദിനെ ഭീകരകുറ്റം ചുമത്തി 13 വർഷത്തേക്ക് ജയിലിലടക്കുകയായിരുന്നു. ശിക്ഷയനുഭവിക്കെവ രണ്ടുവർഷം മുമ്പാണ് നശീദ് ചികിത്സാവശ്യാർഥം ശ്രീലങ്കയിലേക്ക് പോയത്. പിന്നീട് മടങ്ങിയില്ല.
വ്യാഴാഴ്ച വിമാനം വഴിയാണ് അദ്ദേഹം ശ്രീലങ്കയിൽനിന്ന് മാലെയിലെത്തിയത്. നൂറുകണക്കിന് അനുയായികൾ സ്വീകരിക്കാനെത്തിയിരുന്നു. സെപ്റ്റംബർ 23ന് നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുല്ലയമീൻ പരാജയപ്പെട്ടതോടെയാണ് നശീദിന് സ്വന്തംനാട്ടിൽ തിരിച്ചെത്താൻ വഴിെയാരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.