മാലെ: മാലദ്വീപ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ഉൾപ്പെടെ ഒമ്പതു രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധി അട്ടിമറിക്കാൻ പ്രസിഡൻറ് അബ്ദുല്ല യമീൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം. പ്രാദേശിക-അന്താരാഷ്ട്രതലത്തിൽ സമ്മർദം ചെലുത്തിയാണ് യമീൻ നീക്കം നടത്തുന്നതെന്നും മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി) ആരോപിച്ചു.
അതേസമയം, വിധി അനുസരിക്കുന്നുവെന്നായിരുന്നു യമീെൻറ പ്രതികരണം. നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നടപടികൾ തടസ്സപ്പെടുത്തി പാർലമെൻറ് സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നൽകി.വ്യാഴാഴ്ചയായിരുന്നു സർക്കാറിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധി. നശീദിനെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതിപക്ഷത്തേക്കു കൂറുമാറിയ 12 എം.പിമാരെ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. യു.എസ്, ആസ്ട്രേലിയ, ഇന്ത്യ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും വിധി സ്വാഗതംചെയ്യുകയുണ്ടായി. രാജ്യത്ത് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട നശീദിനെ അട്ടിമറിച്ചാണ് 2013ൽ യമീൻ പ്രസിഡൻറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.