മാലെ: മാലദ്വീപ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കവുമായി പ്രസിഡൻറ് അബ്ദുല്ല യമീൻ. സെപ്റ്റംബർ 23ലെ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അംഗീകരിക്കാൻ തയാറാകാതെ ഫലം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് യമീൻ. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബുധനാഴ്ച കോടതിയിൽ ഹരജി നൽകിയതായി യമീെൻറ അഭിഭാഷകൻ മുഹമ്മദ് സലീം വ്യക്തമാക്കി.
16 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷനേതാവ് ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചത്. സാലിഹിെൻറ വിജയത്തോടെ മാലദ്വീപിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. യു.എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഫലം ശരിവെക്കുകയും ചെയ്തു.
ആദ്യത്തിൽ യമീൻ ഫലം അംഗീകരിച്ചെങ്കിലും വ്യാപക ക്രമക്കേട് നടത്തിയാണ് പ്രതിപക്ഷം മുന്നിലെത്തിയതെന്ന ആരോപണങ്ങളുമായി പിന്നീട് രംഗത്തുവന്നു. എന്നാൽ, ആരോപണങ്ങൾ തെളിയിക്കാൻ യമീന് കഴിഞ്ഞില്ല. തുടർന്നാണ് സുപ്രീംകോടതിയെ കൂട്ടുപിടിച്ച് ഫലം അട്ടിമറിക്കാൻ നീക്കം നടത്തുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദിനെ 2013ൽ അട്ടിമറിച്ചാണ് യമീൻ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.