മാലെ: മാലിദ്വീപിൽ സൈന്യെത്ത വിന്യസിക്കാൻ ഇന്ത്യ ഒരു ബില്യൺ യു.എസ് ഡോളർ വാഗ്ദാനം ചെയ്തവെന്ന മാധ്യമവാർത് തകളെ തള്ളി മാലിദ്വീപ് സർക്കാർ. മാലിദ്വീപിനെ സൈനിക താവളമാക്കാൻ ഒരു വിദേശ രാജ്യത്തിനെയും അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് പറഞ്ഞു.
പണം വാങ്ങി ഇന്ത്യക്ക് സൈനിക താളവമൊരുക്കാൻ അനുവാദം നൽകിയെന്ന ആരോപണം നിഷേധിക്കുന്നു. ആരോപണം അടിസ്ഥാന രഹിതമാണ്. അയൽരാജ്യങ്ങളുമായും അന്താരാഷ്്ട്ര സമൂഹവുമായും നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന സർക്കാറിനെ അപമാനിക്കുന്നതാണ് ഇത്തരം ആരോപണങ്ങൾ. മാലിദ്വീപിെൻറ താത്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. രാജ്യത്തിെൻറ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവെക്കുന്ന തരത്തിലുള്ള ഒരു അന്താരാഷ്ട്ര കരാറുകളും സ്വീകരിക്കില്ല - വിദേശ കാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ജപ്പാൻ ദിനപത്രമാണ് സുരക്ഷാ കരാറുകൾക്കായി ഒരു ബില്ല്യൺ ഡോളർ ഇന്ത്യ മാലിദ്വീപിന് വാഗ്ദാനം ചെയ്തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.