സിംഗപൂർ: ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് മുംബൈയിൽ നിന്ന് സിംഗപൂരിലേക്ക് പറന്നുയർന്ന സിംഗപൂർ എയർൈലൻസ് വിമാനം സിംഗപൂരിലെ ചാൻഗി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
263 യാത്രക്കാരുമായി പ്രാദേശിക സമയം രാത്രി 11.35ന് യാത്ര തുടങ്ങിയ എസ്.ക്യു 423 വിമാനമാണ് ഇന്ത്യൻ സമയം രാവിലെ എട്ട് മണിയോടെ ചാൻഗി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. പറന്നുയർന്ന ഉടൻ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പ് പൈലറ്റിന് ലഭിക്കുകയായിരുന്നു.
യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധനക്ക് വിധേയമാക്കിയതോടെ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയേയും കുട്ടിയേയും അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.